കാർഷിക ഉല്പന്ന വിളവെടുപ്പിന് തുടക്കമായി
മറവൻതുരുത്ത്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വിവിധ കർഷക കൂട്ടായ്മകൾ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ കപ്പ കൃഷി അടക്കമുള്ള കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പാണ് ആരംഭിച്ചത്.

കാർഷിക ഉല്പന്നങ്ങൾ മിതമായ വിലക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കർഷകൻ്റെ കട എന്ന വിപണന കേന്ദ്രവും കൂട്ടുമ്മേൽ ജംഗ്ഷനിൽ ആരംഭിച്ചു.
വിളവെടുപ്പിൻ്റേയും വിപണന കേന്ദ്രത്തിൻ്റേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ധന്യ സുനിൽ നിർവ്വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം പോൾ തോമസ്, ജെയിംസ് തൈപ്പറമ്പിൽ, വത്സലൻ കള്ളുകടവ്, മിനി ജയിംസ്, തോമസ്, ജോണി എന്നിവർ പങ്കെടുത്തു.
Comments ()