Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ടോൾ - പാലാംകടവ് റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടത്താൻ നടപടിയായി

ടോൾ - പാലാംകടവ് റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടത്താൻ നടപടിയായി

വൈക്കം: ടോൾ - പാലാംകടവ് റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടത്താൻ നടപടിയായി. മറവന്തുരുത്ത് പഞ്ചായത്തിലെ പാലാംകടവ് മുതൽ ടോൾ വരെയുള്ള രണ്ടര കിലോ മീറ്റർ റോഡ് അടിയന്തിരമായി അറ്റകുറ്റപണികൾ നടത്താനാണ് നടപടികൾ തുടങ്ങിയത്. കെ. ബിനിമോൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് പൊതുമരാമത്ത് റോഡ്‌സ് എൻജിനിയറിംഗ് വിഭാഗം പണികൾ തുടങ്ങിയത്. റോഡിലെ അഞ്ചോളം സ്ഥലങ്ങളിൽ ഇൻ്റർലോക്ക് ടൈലുകൾ ഇട്ടും ബാക്കിഭാഗങ്ങളിൽ ടാറിംഗ് നടത്തിയും റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് എം.എൽ.എ കെ. ബിനിമോൻ അറിയിച്ചു.

മാസങ്ങളായി കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡിലൂടെയുള്ള ജനങ്ങളുടെ ദുരിതയാത്ര മഴക്കാലത്ത് ഏറെ പരാതികൾക്കിടയായതോടെയാണ് എം.എൽ.എ യുടെ ഇടപെടൽ ഉണ്ടായത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും