Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

മാർ സ്ലീവാ മെഡിസിറ്റിയിൽ ​ ​ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാഗങ്ങളുടെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് നടത്തി

മാർ സ്ലീവാ മെഡിസിറ്റിയിൽ ​ ​ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാഗങ്ങളുടെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് നടത്തി
മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക സംവിധാനങ്ങളോടെ വിപുലീകരിച്ച ​ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാ​ഗങ്ങളുടെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കുന്നു. ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ആശുപത്രി മാനേജിം​ഗ് ‍ഡയറക്ടർ ആൻഡ് സിഇഒ റവ.ഫാ.മാത്യു തെക്കേൽ, അസോ.ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ തുടങ്ങിയർ സമീപം

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക സംവിധാനങ്ങളോടെ വിപുലീകരിച്ച ​ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാ​ഗങ്ങളുടെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മധ്യകേരളത്തിലെ ഉന്നത​ ഗുണനിലവാരം പുലർത്തുന്ന ചികിത്സാകേന്ദ്രമായി മാർ സ്ലീവാ മെഡിസിറ്റി മാറി കഴിഞ്ഞതായി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ക്രൈസ്തവ പ്രബോധനങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടാണ് ആശുപത്രിയുടെ ഓരോ പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു നാട്ടിൽ നിർത്തുന്നതിനൊപ്പം മുതിർന്നവർക്കു ​ഉയർന്ന ഗുണനിലവാരമുള്ള ചികിത്സ ഒരുക്കി നൽകാനും മാർ സ്ലീവാ മെഡിസിറ്റിയിലൂടെ സാധിക്കുന്നതായി ബിഷപ് പറഞ്ഞു. ആശുപത്രി മാനേജിം​ഗ് ‍ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ. മാത്യു തെക്കേൽ, പ്രൊജക്ടസ് ലീ​ഗൽ ആൻഡ് ലെയ്സൺ അസോ.ഡയറക്ടർ റവ.ഫാ. ജോസ് കീരഞ്ചിറ എന്നിവർ പ്രസം​ഗിച്ചു.

മാർ സ്ലീവാ മെഡിസിറ്റിയോട് അനുബന്ധിച്ചുള്ള അനക്സ് -1 കെട്ടിടത്തിന്റെ രണ്ടാം നിലയിൽ 30,000 ചതുരശ്ര അടി കെട്ടിത്തിലാണ് ആധുനിക നിലാവരത്തിലുള്ള പുതിയ സംവിധാനങ്ങൾ ഒരുങ്ങിയത്. എൻഡോസ്കോപ്പി, ഇ.ആർ.സി.പി, ബ്രോങ്കോസ്കോപ്പി, മാനോമെട്രി, അൾട്രാസൗണ്ട്, ഫൈബ്രോസ്കാൻ, ബ്രീത്ത് ടെസ്റ്റ്, ആസ്തമ അലർജി ക്ലിനിക്കുകൾ, ടി.ബി.ചികിത്സയ്ക്കു പ്രത്യേക സൗകര്യം എന്നിവയ്ക്കു ഉൾപ്പെടെ അത്യാധുനിക നിലവാരത്തിലുള്ള സ്യൂട്ട് മുറികൾ പുതിയ കെട്ടിടത്തിലെ പ്രത്യേകതയാണ്. 8 ബെഡുകളോടെ ഡേ കെയർ സംവിധാനവുമുണ്ട്. 15 ഒ.പി.മുറികൾ, വിശാലയമായ ഫാർമസി സൗകര്യം, 100 പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഡീലക്സ് കാന്റീൻ എന്നിവയും പുതിയ കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ​മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, സർജിക്കൽ ​ഗ്യാസ്ട്രോ എൻട്രോളജി, പൾമണറി മെഡിസിൻ വിഭാ​ഗങ്ങളുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തന സജ്ജമാകും.
പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, രൂപത ഫിനാൻസ് ഓഫിസർ റവ.ഫാ. ജോസഫ് മുത്തനാട്ട്, ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രം റെക്ടർ റവ.ഫാ. അ​ഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളി വികാരി റവ.ഫാ. ജോസ് വള്ളോംപുരയിടത്തിൽ, കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളി റവ.ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ആശുപത്രി എച്ച്.ആർ, നഴ്സിം​ഗ് ആൻഡ് അക്കാ​ദമിക്സ് അസോ.ഡയറക്ടർ റവ.ഡോ. ജോസഫ് കരികുളം, ഫിനാ‍ൻസ്, മെറ്റീരിയൽസ് അസോ.ഡയറക്ടർ റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, ആയുഷ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഫാ. മാത്യു ചേന്നാട്ട്, ബ്രാൻഡിം​ഗ്, ഹെൽത്ത്കെയർ പ്രമോഷൻസ് ആൻഡ് ഐ.ടി.ഡയറക്ടർ റവ.ഫാ. മാത്യു തുരുത്തിപ്പള്ളിൽ എന്നിവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും