Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു

മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു
മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ന്യൂറോ നാവി​ഗേഷൻ സംവിധാനത്തിന്റെ ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കുന്നു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ. റവ.ഫാ.മാത്യു തെക്കേൽ, ഓപ്പറേഷൻസ്, പ്രൊജക്ട്സ്, ലീ​ഗൽ ആൻഡ് ലെയ്സൺ അസോ.ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ,ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, ആയുഷ് വിഭാ​ഗം അസോ.ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് തുടങ്ങിയവർ സമീപം.

പാലാ: തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ​മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ S8 (Medtronic StealthStation S8) സ്ഥാപിച്ചു. ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ചില ആരോ​ഗ്യകേന്ദ്രങ്ങളിൽ മാത്രമാണ് നിലവിലുള്ളത്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ന്യൂറോ നാവി​ഗേഷൻ സംവിധാനത്തിന്റെ ആശീർവാദം നിർവ്വഹിച്ചു.

തലച്ചോറിന്റെ ഉൾഭാഗത്തെ മുഴകൾ, അവേക് ക്രാനിയോട്ടമി, പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ എന്നിവയ്ക്കു ഈ സംവിധാനം വലിയ സഹായമാകും. രോഗിയുടെ തലച്ചോറിന്റെ ത്രിമാന (3D) ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്തു കൊണ്ട് ശസ്ത്രക്രിയ നടത്തുന്ന ഭാഗം കൃത്യമായി നിർണ്ണയിക്കാൻ സർജന്മാരെ നാവി​ഗേഷൻ സംവിധാനം സഹായിക്കും. തലച്ചോറിലെ സുപ്രധാനമായ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ, രോഗബാധിതമായ ഭാഗം മാത്രം കൃത്യമായി നീക്കം ചെയ്യാൻ സാധിക്കുന്നു എന്നത് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയാണ്.സംസാരം, ചലനം തുടങ്ങിയ മസ്തിഷ്ക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലെ അവേക് ശസ്ത്രക്രിയകളിൽ രോഗിയോട് സംസാരിച്ചുകൊണ്ട് തന്നെ (Awake Craniotomy) ശസ്ത്രക്രിയ നടത്താൻ ഈ സംവിധാനം സർജന്മാരെ പ്രാപ്തരാക്കുന്നു. ഇത് ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകാൻ സാധ്യതയുള്ള പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനും സഹായമാകും.

ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഉപകരണങ്ങളുടെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സർജന് കഴിയുന്നതിനാൽ രോഗിയുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നു എന്നതും നാവി​ഗേഷൻ സംവിധാനത്തിന്റെ നേട്ടമാണ്. പുതിയ സാങ്കേതികവിദ്യയുടെ കടന്നു വരവോടെ, മുൻപ് അതീവ സങ്കീർണ്ണമായി കണക്കാക്കിയിരുന്ന ശസ്ത്രക്രിയകൾ ഇനി കൂടുതൽ എളുപ്പത്തിലും കൃത്യതയിലും മാർ സ്ലീവാ മെഡിസിറ്റിയിൽ നിർവ്വഹിക്കാൻ സാധിക്കുമെന്ന് ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.മാത്യു തെക്കേൽ അറിയിച്ചു.

നിലവിൽ അത്യാധുനിക ന്യൂറോ,സ്പൈൻ, ഹെഡ് സർജറികൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു വരുന്നുണ്ട്. വകുപ്പ് മേധാവി ഡോ.സരീഷ് കുമാർ എം.കെ, ഡോ.ആർ.രാജീവ്,ഡോ.അജയ് എം.ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാ​ഗത്തിന്റെ പ്രവർത്തനങ്ങൾ.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും