മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കണം
വൈക്കം: പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും മെഡിസെപ്പ് പദ്ധതി ഒന്നാംഘട്ടം നടപ്പാക്കിയപ്പോള്‍ ഉണ്ടായ അപാകതകള്‍ മെഡിസെപ്പ് രണ്ടാംഘട്ടത്തില്‍ പരിഹരിക്കണമെന്ന് സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ കോട്ടയം ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവിശ്യപെട്ടു. സി.കെ. വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ജെ. അച്ചന്‍കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ടി.പി. ഷാജി, സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, എസ്.എസ്.പി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. വിജയമ്മ, പി. പ്രദീപ്, പി.എസ്. പുഷ്‌ക്കരന്‍, എസ്.പി. സുമോദ്, എ.എസ്. ഗോപാലകൃഷ്ണന്‍, കെ.വി. പ്രകാശന്‍, കെ.പി. സതീഷ്‌കുമാര്‍, സുകേശന്‍ ചൂലിക്കാട് എന്നിവര്‍ പ്രസംഗിച്ചു
Comments ()