അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മിനിവാനും സ്കൂട്ടറും കൂട്ടിയിടിച്ച് കാണക്കാരി സ്വദേശി സോമൻ. പി. (60)ക്ക് പരിക്കേറ്റു. ഇന്നു രാവിലെ കിസ്മത്ത് കവലയിൽ വച്ചായിരുന്നു അപകടം. വെള്ളിയാപ്പള്ളി ഭാഗത്ത് വച്ചു രാവിലെ ബൈക്കുകൾ കൂട്ടിയിടിച്ചു വെള്ളിയാപ്പള്ളി സ്വദേശി മിഥുൻ കൃഷ്ണന് (22) പരിക്കേറ്റു. ഇന്നലെ രാത്രി പള്ളിക്കത്തോട്ടിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പൂഞ്ഞാർ സ്വദേശിനി ടിന്റു മാത്യുവിന് (34) പരിക്കേറ്റു.
Comments ()