|
Loading Weather...
Follow Us:
BREAKING

മഹാത്മാഗാന്ധി കുടുംബ സംഗമവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു

മഹാത്മാഗാന്ധി കുടുംബ സംഗമവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു
തലയോലപ്പറമ്പ് 12-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡൻ്റായതിൻ്റെ നൂറാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി തലയോലപ്പറമ്പ് 12-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു സംഗമം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് പി.സി പ്രസാദ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെയും വാർഡിലെ മുതിർന്ന പ്രവർത്തകരെയും മണ്ഡലം പ്രസിഡൻ്റ് കെ.ഡി ദേവരാജൻ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് വേലിക്കകത്ത്, വിജയമ്മ ബാബു, വാർഡ് സെക്രട്ടറി വിജയൻ മാനാമ്പ്രയിൽ, നിഖിൽ പൊന്നപ്പൻ, സി.കെ സണ്ണി, ബിജു മഞ്ഞിപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.