മികച്ച ബാങ്കിനുള്ള പുരസ്കാരം തുടർച്ചയായി 4-ാം തവണയും തോട്ടകം സർവ്വീസ് സഹകരണ ബാങ്കിന്
വൈക്കം: വൈക്കം താലൂക്കിലെ ക്ലാസ്സ് വൺ വിഭാഗത്തിൽ ഏറ്റവും മികച്ച ബാങ്കിനുള്ള പുരസ്കാരം തുടർച്ചയായി 4-ാം തവണയും തോട്ടകം സർവ്വീസ് സഹകരണ ബാങ്കിന് 72-ാം മത് വൈക്കം താലൂക്കുതല സഹകരണ വാരാഘോഷ സമ്മേളനത്തിൽ വച്ച് ബാങ്ക് പ്രസിഡൻ്റ് ബോബി എം.ആർ. സെക്രട്ടറി കെ.കെ. ഷിജു എന്നിവർ ചേർന്ന് സഹകരണ സംഘം ജോയിൻ്റ് ഡയറക്ടർ ജയമ്മ പോളിൽ നിന്ന് ഏറ്റുവാങ്ങി ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡൻ്റ് വി.എൻ. ഹരിയപ്പൻ ഭരണ സമതിയംഗങ്ങളായ എം.ഡി ബാബുരാജ്, ജോളി കെ. വർഗ്ഗീസ് പി.എസ്. മുരളീധരൻ, കെ.പി നടരാജൻ എം.ജെ. കൃഷ്ണകുമാർ, സുശീല രാധാകുമാരി, രമ്യ അജിമോൻ ജീവനക്കാരായ കെ.വി. ജോസ്, രശ്മി എന്നിവർ പങ്കെടുത്തു.