മകള്‍ക്കു പിന്നാലെ അച്ഛനും മരിച്ചു
വൈക്കം: മകള്‍ മരിച്ചതിനു പിന്നാലെ അച്ഛനും മരിച്ചു. തലയാഴം കൂവം തയ്യത്തുപറമ്പില്‍ സി.ആര്‍. പ്രകാശന്‍ (84) ആണ് മരിച്ചത്. പ്രകാശന്റെ മകള്‍ ലാലി (53) തിങ്കളാഴ്ചയാണ് മരിച്ചത്. ചൊവ്വാഴ്ച സംസ്‌കാരം നടത്തി. ചൊവ്വാഴ്ച വൈകിട്ട് അസ്വസ്ഥത അനുഭവപ്പെട്ട പ്രകാശനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയില്‍ വെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. ദീര്‍ഘകാലം സി.പി.ഐ തലയാഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: മണിയമ്മ. മറ്റുമക്കള്‍: അനിത, ദിലീപ്. മരുമക്കള്‍: ഷാജി, സിബി.