Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മലയാളത്തെ കൂടുതല്‍ സമ്പന്നമാക്കാന്‍ കോട്ടയത്തെ അക്ഷരം മ്യൂസിയത്തിന് കഴിഞ്ഞു: വി.എന്‍. വാസവന്‍

മലയാളത്തെ കൂടുതല്‍ സമ്പന്നമാക്കാന്‍ കോട്ടയത്തെ അക്ഷരം മ്യൂസിയത്തിന് കഴിഞ്ഞു: വി.എന്‍. വാസവന്‍

കോട്അ: കോട്ടയത്തെ അക്ഷരമ്യൂസിയം നിർമ്മാണ തുടര്‍ഘട്ടങ്ങൾക്ക് തുടക്കമായി. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാ പ്രസ്സ് അങ്കണത്തിൽ സഹകരണവകുപ്പ് നിര്‍മിച്ച അക്ഷര മ്യൂസിയത്തിന്റെ തുടര്‍ഘട്ടങ്ങളുടെ നിര്‍മാണോദ്ഘാടനവും എസ്.പി.സി.എസ് അക്ഷരപുരസ്‌കാര സമര്‍പ്പണവും മന്ത്രി വി.എ വാസവൻ നിര്‍വഹിച്ചു.

0:00
/1:13

സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഏര്‍പ്പെടുത്തിയ അക്ഷരപുരസ്‌കാരം സാഹിത്യകാരന്‍ യു.കെ. കുമാരന് ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു. മലയാളത്തെ കൂടുതല്‍ സമ്പന്നമാക്കാന്‍ കോട്ടയത്തെ അക്ഷരം മ്യൂസിയത്തിന് കഴിഞ്ഞെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. അക്ഷരനഗരിയെന്ന പേരിനൊപ്പം സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ കോട്ടയത്തിന്റെ പേര് കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ അക്ഷര മ്യൂസിയത്തിന് കഴിഞ്ഞു. ആറായിരത്തിലധികം ഭാഷകളും ലിപികളും അവയുടെ പരിണാമവും പരിചയപ്പെടുത്തുന്ന അക്ഷരമ്യൂസിയം പോലുള്ള സംരംഭം വേറെയില്ലെന്നും മന്ത്രി പറഞ്ഞു. എസ്.പി.സി.എസ് പ്രസിദ്ധീകരിച്ച തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലാണ് വി.കെ. കുമാരനെ പുരസ്‌കാരത്തിന്ന് അര്‍ഹനാക്കിയത്. ഒന്നേകാല്‍ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം സമ്മാനിച്ചു.

നാട്ടകത്ത് നടന്ന ചടങ്ങില്‍ എസ്.പി.സി.എസ് പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കിഫ്ബി അഡീഷണല്‍ സി.ഇ.ഒ മിനി ആന്റണി, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, സാഹിത്യകാരന്‍ സുസ്മേഷ് ചന്ദ്രോത്ത്, പത്രപ്രവര്‍ത്തകന്‍ പോള്‍ മണലില്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ജില്ലാ ചെയര്‍മാൻ കെ.എം. രാധാകൃഷ്ണന്‍, ജോയിന്റ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ നായര്‍, എസ്.പി.സി.എസ് ഭരണസമിതിയംഗം ഡോ.എം.ജി. ബാബുജി എന്നിവര്‍ പ്രസംഗിച്ചു. കിഫ്ബിയുടെ 16.18 കോടി രൂപ ധനസഹായത്തോടെയാണ് തുടര്‍ന്നുള്ള മൂന്നു ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക. ലോകത്തിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട ലിപികളുടെ പരിണാമചരിത്രം, മലയാള കവിതാസാഹിത്യചരിത്രം, ഗദ്യസാഹിത്യചരിത്രം, വൈജ്ഞാനിക സാഹിത്യം എന്നിവ അടയാളപ്പെടുത്തുന്ന എട്ട് ഗാലറികള്‍ ഉള്‍പ്പെടുന്നതാണ് അടുത്ത ഘട്ടങ്ങള്‍.