മോട്ടോർ ബൈക്ക് കത്തിനശിച്ചു
വൈക്കം: വൈക്കത്ത് വെയിറ്റിംഗ് ഷെഡ്ഡിന് സമീപം പാർക്ക് ചെയ്തിരുന്ന മൊട്ടോർ ബൈക്ക് കത്തി നശിച്ചു. പൈനുങ്കൽ ഭാഗത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്ക് കത്തുന്ന വിവരം അറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തിയെങ്കിലും വാഹനത്തിൻ്റെ നമ്പർ പ്ലെയിറ്റ് അടക്കം കത്തി തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. വാഹനം എങ്ങനെ കത്തിയതെന്നോ ആരുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്നോ അറിവായിട്ടില്ല. ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.