🔴 BREAKING..

മത്സ്യ ഉൽപ്പാദന സംരക്ഷണത്തിന് സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണം-ജി. ലീലാകൃഷ്ണൻ

മത്സ്യ ഉൽപ്പാദന സംരക്ഷണത്തിന് സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണം-ജി. ലീലാകൃഷ്ണൻ
മത്സ്യതൊഴിലാളി കോൺഗ്രസ്സ് കോട്ടയം ജില്ലാ പ്രവർത്തക യോഗം വൈക്കം ബ്ലോക്ക് കോൺഗ്രസ്സ് ഭവനിൽ സംസ്ഥാന പ്രസിഡന്റ് ജി. ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:  ഉൾനാടൻ മത്സ്യബന്ധന മേഖലയുടെ വിഹിതം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ മത്സ്യ ഉൽപ്പാദന സംരക്ഷണത്തിന് സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജി. ലീലാകൃഷ്ണൻ ആവശ്യപ്പെട്ടു. ജല ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിന് അവയിലെ തനത് വൈവിധ്യം നിലനിർത്തി പരിപാലിക്കുന്നതിനുളള പദ്ധതികൾ നടപ്പാക്കണമെന്നും വംശനാശം നേരിടുന്ന മത്സ്യ ഇനങ്ങളെ സംരക്ഷിക്കാനുളള പദ്ധതികളും ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യതൊഴിലാളി കോൺഗ്രസ്സ് കോട്ടയം ജില്ലാ പ്രവർത്തക യോഗം വൈക്കം ബ്ലോക്ക് കോൺഗ്രസ്സ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.കെ. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. സുരേഷ്, സെക്രട്ടറിമാരായ കെ. ലത്തീഫ്, അഡ്വ. എസ്. സജിമോൻ, ജില്ലാ സെക്രട്ടറിമാരായ ശിവദാസ് നാരായണൻ, എം. അശോകൻ, വൈസ് പ്രസിഡന്റ് കെ.ആർ. അശോകൻ, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, കെ.എസ്. ബാഹുലേയൻ, പി.ഡി. പ്രസാദ്, പി.എൻ. കിഷോർകുമാർ, വി.ആർ. അനിരുദ്ധൻ, സി.എൻ. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.