മത്സ്യതൊഴിലാളികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത അവഗണന: വി. ദിനകരന്‍
വൈക്കം: കടലോര-കായലോര മത്സ്യതൊഴിലാളികളുടെ അവകാശ-ആനുകൂല്യങ്ങളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും ഒരു ചര്‍ച്ചയ്ക്ക് പോലും ക്ഷണിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരുകള്‍ മത്സ്യതൊഴിലാളികളുടെ അവശതകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ ആരോപിച്ചു. വോട്ട് ബാങ്കുകളുടെ വലുപ്പം നോക്കിയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും ദിനകരന്‍ കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ധീവരസഭ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡില്‍ നടന്നിട്ടുള്ള അഴിമതികളെകുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ നിയമിക്കണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എന്‍. ഷാജി, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മോഹന്‍, ട്രഷറര്‍ കെ. സരസന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.കെ. കാര്‍ത്തികേയന്‍, ടി.വി. സുരേന്ദ്രന്‍, മഹിളാ സഭ സംസ്ഥാ സെക്രട്ടറി സുലഭ പ്രദീപ്, കെ. പങ്കജാഷന്‍, കെ.കെ. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.