മുഖ്യമന്ത്രി പിണറായി വിജയന്റെ ടാഷ് മോൻ പ്രയോഗം മോശം പ്രയോഗമെന്നുമല്ല കേട്ടോ...
എസ്. സതീഷ്കുമാർ
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്റെ ടാഷ് മോൻ പ്രയോഗം മോശം പ്രയോഗമെന്നുമല്ല കേട്ടോ..... ടാഷ് മോൻ എന്ന സ്വന്തം പേരുമായുള്ള ഒരാൾ കൊച്ചിയിലുണ്ടെ..... എം.ഡി. ഡാഷ്മോൻ..... ചേരാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം മാത്രമല്ല സി.പി.ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയംഗവുമാണ്. പിതാവിട്ട പേരാണ് ടാഷ് മോൻ. ആദ്യകാലത്തൊക്കെ പേരിന്റെ അർത്ഥമെന്താന്നും അച്ഛൻ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേരിട്ടത് എന്നുമൊക്കെ തിരക്കിയത്രെ ടാഷ് മോൻ .... നഹിഫലം .... തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഡാഷ് മോനേ രേവന്താ എന്നൊന്ന് വിളിച്ചപ്പോളാണത്രെ ഈ വാക്ക് വീണ്ടും ശ്രദ്ധേയമായത്... മലയാളി ഇങ്ങനെയൊക്കെ വിളിക്കാറുണ്ടെങ്കിലും നാട്ടിൽ ചർച്ചയായത് ഇപ്പോഴാണ്. ടാഷ് മോൻ് ഇപ്പോൾ വയസ് അമ്പത്തിനാലായി ... എസ്.എസ്.എൽ.സി ബുക്കിലും പേര് ഇതു തന്ന. ഒരു എ.സി മെക്കാനിക്ക് കൂടിയായ ടാഷ്മോൻ കാക്കനാട് ഒരു സ്‌ഥാപനവും നടത്തുന്നുണ്ട്. മാട്ടുമ്മൽ ദാസന്റെയും വള്ളി ദാസന്റെയും മൂന്ന് ആൺമക്കളിൽ മൂത്തയാളാണ് ഈ കൊച്ചിക്കാരൻ ടാഷ്മോൻ. ഡാഷ്മോൻ്റെ മക്കൾ രണ്ടു പേരുടെയും പേരിന്റെ അറ്റത്തുമുണ്ടെ ആ ടാഷ് മോൻ ..... ലക്ഷ്മി ടാഷ്മോനും സൂര്യദേവ് ടാഷ്മോനും.
Comments ()