Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ
|
Loading Weather...
Follow Us:

മുന്‍ മന്ത്രി ടി.യു കുരുവിള അന്തരിച്ചു

മുന്‍ മന്ത്രി ടി.യു കുരുവിള അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രി ടി.യു കുരുവിള കൊച്ചിയിൽ അന്തരിച്ചു. 89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാത്രി 9.15ഓടെയായിരുന്നു അന്ത്യം. ശ്വാസതടസ്സവും വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെയും തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 2006 ൽ വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി.യു കുരുവിള. 1936 ഓഗസ്റ്റ് 13 ന് ഉതുപ്പ്-മറിയം ദമ്പതികളുടെ മകനായി കോതമംഗലത്തെ ഊഞ്ഞാപ്പാറയിലായിരുന്നു കുരുവിളയുടെ ജനനം. 1964 മുതല്‍ 1978 വരെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ചെയര്‍മാന്‍, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് (കെഎസ്എച്ച്ബി) ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടർ, റബ്ബര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1977 മുതല്‍ 1989 വരെ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന ട്രഷററായും, 1989 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും