Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆
|
Loading Weather...
Follow Us:

മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: അയ്മനം പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് പി.പി (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോട് കൂടിയായിരുന്നു സംഭവം. അയ്മനം കല്ലുമട പാലത്തിനടിയിൽ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കളുടെ സംഘം. ഈ യുവാക്കൾ രാവിലെ മുതൽ തന്നെ പ്രദേശത്ത് മീനച്ചിലാറ്റിൽ നീന്തി കളിക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ ഇരുകരകളിലേക്കും നീന്തുകയായിരുന്ന അഭിഷേക് കൈകൾ കുഴഞ്ഞ് മുങ്ങി പോകുകയായിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടികൂടിയ നാട്ടുകാർ വിവരം കോട്ടയം അഗ്നിരക്ഷാസേന യൂണിറ്റ് സംഘത്തെ അറിയിച്ചു. അഗ്നിരക്ഷാസേന സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ അരമണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് മീനച്ചിലാറ്റിൽ നിന്നും യുവാവിനെ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും