മുന്‍സിഫ് കോടതി ജീവനക്കാര്‍ ഓണാഘോഷം നടത്തി

വൈക്കം: മുന്‍സിഫ് കോടതി ജീവനക്കാരുടെ നേതൃത്വത്തില്‍ വര്‍ണാഭമായ പൂക്കളമിട്ട് കലാപരിപാടികളോടെ ഓണാഘോഷം നടത്തി. മുന്‍സിഫ് അഭിനിമോള്‍ രാജേന്ദ്രന്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ ഓണപാട്ടും, പരമ്പരാഗത കലാപരിപാടികളും, തിരുവാതിരയും നടത്തി.