Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി; കൂടിപ്പൂജ എഴുന്നള്ളിപ്പ് 22ന്

മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി; കൂടിപ്പൂജ എഴുന്നള്ളിപ്പ് 22ന്
മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ട്ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മോനാട്ട്മന ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റുന്നു

വൈക്കം: മൂത്തേടത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച വൈകിട്ട് കൊടിയേറി. ക്ഷേത്രം തന്ത്രി മോനാട്ട് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മോനാട്ട്മന ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റി. ഊരാഴ്മ ഇല്ലക്കാരായ ഇണ്ടംതുരുത്തിമന നീലകണ്ഠന്‍ നമ്പൂതിരി, മുരിങ്ങൂര്‍മന വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി വി. മുരളീധരന്‍ നമ്പൂതിരി, ക്ഷേത്രം മുഖ്യകാര്യദര്‍ശി ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി, ആനത്താനത്ത് എ.ജി. വാസുദേവന്‍ നമ്പൂതിരി എന്നിവരും കാര്‍മ്മികരായിരുന്നു. മേല്‍ശാന്തി ജയചന്ദ്രന്‍ പോറ്റി സഹകാര്‍മ്മികനായിരുന്നു. ക്ഷേത്രം മാനേജര്‍ വി.കെ ഗോപാലകൃഷ്ണന്‍ നായര്‍, ആര്‍.സാഗര്‍, എ.എസ് ധനഞ്ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ മൂത്തേടത്ത്കാവിലമ്മയുടെ കൂടിപ്പൂജ എഴുന്നള്ളിപ്പ് 22ന് നടക്കും. 24ന് ആറാട്ട്, ആറാട്ട് വരവ്, മേജര്‍സെറ്റ് പഞ്ചവാദ്യം, വലിയകാണിക്ക, വെടിക്കെട്ട്, തീയാട്ട് എന്നിവ പ്രധാന ചടങ്ങുകളാണ്. എപ്രില്‍ 15ന് വിഷുക്കണി ദര്‍ശനം, വില്‍പ്പാട്ട്, എരിതേങ്ങ തിരികൊളുത്തല്‍, തെക്കുപുറത്ത് വലിയ ഗുരുതി, വലിയതീയാട്ട്, അരിയേറ് എന്നിവയും പ്രധാന ചടങ്ങുകളാണ്. അരിയേറിന് ശേഷം മൂന്ന്മാസം ദേവി മധുരാപുരിയിലേക്ക് പുറപ്പെട്ടെന്ന സങ്കല്‍പ്പത്തില്‍ മൂന്നുമാസക്കാലം നിത്യപൂജകള്‍ പോലും നടത്താതെ നടയടച്ച് ഇടുന്ന സമ്പ്രദായമാണ് മൂത്തേടത്തുകാവിലേത്.