മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിൽ നിറയും പുത്തരിയും സമർപ്പിച്ചു

വൈക്കം: മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിൽ പുലർച്ചെ ഭഗവതിക്ക് നിറയും പുത്തരിയും സമർപ്പിച്ചു. പുലർച്ചെ 5.30ന്‌മേൽ ശാന്തി ജയചന്ദ്രൻപോറ്റി പുത്തനരിയിൽ തയ്യാറാക്കിയ നേദ്യം ഭഗവതിക്ക് സമർപ്പിച്ച് പുതുവർഷത്തെ പൂജകൾ നടത്തി. തുടർന്ന് കതിർക്കെട്ടുകൾ തലയിൽ ചുമന്ന് ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചു. ഭഗവതിക്ക് പുതുവർഷത്തെ വിളവെടുപ്പിലെ കതിർ കെട്ടുകൾ സമർപ്പിച്ചശേഷം കതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു. ഊരാഴ്മ കാരായ ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരി, മുരിങ്ങൂർ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി,ക്ഷേത്രം മുഖ്യ കാര്യദർശി ഇണ്ടംതുരുത്തി ഇല്ലത്ത് ഹരിഹരൻ നമ്പൂതിരി എന്നിവരും കാർമ്മികരായിരുന്നു.