നായർ ഐക്യവേദിയുടെ അവകാശ സംരക്ഷണ യാത്ര നാളെ തുടങ്ങും
വൈക്കം: നായർ ഐക്യവേദിയുടെ നേതൃത്വത്തിൽ ജസ്റ്റീസ് ഹരിഹരൻ നായർ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അവകാശ സംരക്ഷണ യാത്ര നാളെ കാസർഗോഡ് മല്ലികാർജുന ക്ഷേത്ര മൈതാനിയിൽ നിന്ന് ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ ക്യാപ്റ്റനായി ആരംഭിക്കും. അതിന് മുന്നോടിയായി ഇന്ന് ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് വച്ച് ഐക്യവേദി രക്ഷാധികാരി ഡോ. ഡി.എം.വാസുദേവൻ അഡ്വ. ഭാവനയ്ക്ക് പതാക കൈമാറി. ടി.ഡി. വിജയൻ നായർ, വി.എൻ. ഗോപകുമാർ, പുല്ലാട് ഗോപൻ, സോജാ ഗോപാലകൃഷ്ണൻ, മിനി നന്ദകുമാർ എന്നിവർ പങ്കെടുത്തു. യാത്ര നാളെ 8.30 ന് ആരംഭിക്കും.
Comments ()