നായർ മഹാസമ്മേളനം: ക്ഷേമ പദ്ധതികൾക്ക് കരയോഗ വിഹിതം കൈമാറി
വൈക്കം: താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെപ്തംബർ 13ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾക്ക് വേണ്ടിയുളള നിധി സമാഹരണത്തിൽ വൈക്കം പത്മനാഭപിളള മെമ്മോറിയൽ എൻ.എസ്.എസ് കരയോഗത്തിന്റെ വിഹിതം കൈമാറി. കരയോഗം നിർമ്മിച്ച എൻ.എസ്.എസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന സമ്മേളന വേദിയിൽ പ്രസിഡന്റ് ശിവരാമകൃഷ്ണൻ നായരും, സെക്രട്ടറി എസ്.യു. കൃഷ്ണകുമാറും യൂണിയൻ ചെയർമാൻ പി.ജി.എം. നായർക്ക് വിഹിതം കൈമാറി. കരയോഗം പ്രസിഡന്റ് ശിവരാമകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.