|
Loading Weather...
Follow Us:
BREAKING

നായർ മഹാസമ്മേളനം - ഒരുക്കങ്ങൾ പൂർത്തിയായി

നായർ മഹാസമ്മേളനം - ഒരുക്കങ്ങൾ പൂർത്തിയായി


വൈക്കം: വൈക്കം താലൂക്ക് എൻ.എസ്. എസ് യൂണിയന്റെ നേതൃത്വത്തിൽ 13ന് വൈക്കത്ത് നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. ഒരു വർഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിച്ചു  നടത്തുന്ന മഹാ സമ്മേളനത്തിൽ വൈക്കം യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗങ്ങളിൽ നിന്നും ഏകദേശം 25000 പേർ പങ്കെടുക്കും. മേഖലകളിൽ നിന്നും വരുന്ന അംഗങ്ങൾ വൈക്കം വലിയ കവലയിലെ മന്നം പ്രതിമ കോംപ്ലക്സിൽ സംഗമിക്കുന്നതോടെ ഉച്ചക്ക് 2 ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വിവിധ വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, കലാരൂപങ്ങൾ തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റുകൂട്ടും. വലിയ കവല, വടക്കേ നട, പടിഞ്ഞാറെ നട, കച്ചേരിക്കവല, ബോട്ട് ജട്ടി വഴി ബീച്ച് മൈതാനിയിൽ ഘോഷയാത്ര സമാപിക്കും. സമാപന യോഗം എൻ.എസ്.എസ്. വൈസ് പ്രസിഡണ്ട് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് അദ്ധ്യക്ഷത വഹിക്കും. എൻ.എസ്.എസ് സെകട്ടറി ഹരികുമാർ കോയിക്കൽ, ഡയറക്ടർ ബോർഡ് അംഗം ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, രജിസ്ട്രാർ വി.വി. ശശിധരൻ നായർ, കോട്ടയം യൂണിയൻ പ്രസിഡണ്ട് ബി.ഗോപകുമാർ , കൊച്ചി യൂണിയൻ പ്രസിഡണ്ട് ഡോ.എൻ.സി. ഉണ്ണികൃഷ്ണൻ, മീനച്ചിൽ യൂണിയൻ ചെയർമാൻ മനോജ്. ബി.നായർ, ഹൈറേഞ്ച് താലൂക്ക് യൂണിയൻ ചെയർമാൻ കെ.എസ്. അനിൽകുമാർ, വൈക്കം വനിത യൂണിയൻ പ്രസിഡൻ്റ് കെ. ജയലക്ഷമി, വൈക്കം യുണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ.ആർ. നായർ എന്നിവർ പ്രസംഗിക്കും. യൂണിയന്റെ വെബ് സൈറ്റിന്റെ ഉദ്ഘാടനവും സോവനീറിന്റ പ്രകാശനവും ചടങ്ങിൽ നടത്തും. സമ്മേളനം നടക്കുന്ന ബീച്ച് മൈതാനിയിൽ 5000 അംഗങ്ങൾക്ക് ഇരിക്കുവാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. ബീച്ച് മൈതാനം ഉൾപ്പടെ വൈക്കം നഗരം പതാകകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തുന്ന അംഗങ്ങളുടെ വാഹനങ്ങൾ പാർക്കു ചെയ്യുവാൻ വേണ്ട ക്രമികരണങ്ങൾ അടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി  നേതാക്കളായ പി.ജി.എം. നായർ. കാരിക്കോട്, പി. വേണുഗോപാൽ, അഖിൽ. ആർ. നായർ, പി.എൻ. രാധാകൃഷ്ണൻ, എസ്. ജയപ്രകാശ്, ബി. അനിൽ കുമാർ ആര്യപ്പള്ളിൽ, എൻ. മധു, പി.എസ്. വേണുഗോപാൽ, എസ്. മുരുകേശ്, കെ.അജിത്, സിന്ധു മധുസൂദനൻ, ശ്രീനിവാസ് കോയ്ത്താനം എന്നിവർ അറിയിച്ചു.