നായര്‍ മഹാസമ്മേളനം: സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് വേണ്ടി നിധി സമാഹരണം നടത്തി

വൈക്കം: താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായി വിവിധ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിനായുളള നിധി സമാഹരണം നടത്തി.
ചെമ്പ് 813-ാം നമ്പര്‍ വിജയോദയം എന്‍.എസ്.എസ്. കരയോഗം നല്‍കുന്ന നിധി കരയോഗം പ്രസിഡന്റ് പി.ജി. പ്രദീപും, സെക്രട്ടറി ബി. അനില്‍കുമാറും ചേര്‍ന്ന് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം നായര്‍ കാരിക്കോടിന് കൈമാറി. യൂണിയന്‍ സെക്രട്ടറി അഖില്‍. ആര്‍. നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. നിധീഷ്, ഗിരിജാ പ്രകാശ്, ഇന്ദിരാദേവി, ജയപ്രകാശ് അമ്പാടി, ഹരിശങ്കര്‍, ചന്ദ്രഗുപ്തന്‍ ഇളയത്, രാമചന്ദ്രപ്പണിക്കര്‍, പി.എസ്. വേണുഗോപാല്‍, പി.എന്‍. രാധാകൃഷ്ണന്‍, ബി. ജയകുമാര്‍, എസ്.യു. കൃഷ്ണകുമാര്‍, എസ്. മുരുകേശ്, എസ്. ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.