തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുന്നു: എൻ.ഡി.എ
വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഉദ്യോഗസ്ഥർ പക്ഷപതപരമായി പെരുമാറുന്നതായി എൻ.ഡി.എ നിയോജകമണ്ഡലം ചെയർമാൻ പി.ജി. ബിജുകുമാർ ആരോപിച്ചു. പൊതുസ്ഥലത്താണെന്ന് പറഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ ബോർഡുകൾ എടുത്തു മാറ്റുന്ന ഉദ്യോഗസ്ഥർ എൽ.ഡി.എഫ് , യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. സ്ഥാനാർത്ഥി പര്യടനസമയത്ത് മാത്രമായി സ്ഥാപിപച്ച ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിൻ്റെയും കൊടിതോരണങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തു. എന്നാൽ മറ്റ് സ്ഥാനാർത്ഥികളുടെ ബോർഡുകളും കൊടികളും റോഡ് ക്രോസ് ചെയ്ത് കെട്ടിയിട്ടും നടപടിയില്ല. ഈ വിവേചനം പ്രതിഷേധാർഹമാണെന്ന് ബിജുകുമാർ പറഞ്ഞു. വിഷയത്തിൽ വൈക്കം ആർ.ഒയും ജില്ലാ ഇലക്ഷൻ ഓഫീസറായ കളക്ടറും ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ നിയോജകമണ്ഡലം ചെയർമാൻ പരാതി നൽകി.
Comments ()