നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യപൂജ ഭക്തിസാന്ദ്രം
വൈക്കം: അഖിലകേരള ധീവരസഭ 105-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി മഹിളാ യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ സര്‍വ്വൈശ്വര്യപൂജയുടെ ദീപപ്രകാശനം വിജയാഫാഷന്‍ ജ്യൂവലറി എം.ഡി ജി. വിനോദ് നിര്‍വഹിച്ചു.
ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായിരുന്നു ഇത്. മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് എ.ദാമോദരന്‍, വൈസ് പ്രസിഡന്റ് ജയന്തകുമാര്‍, സെക്രട്ടറി പി.കെ. വത്സലന്‍, ജോ.സെക്രട്ടറി സുന്ദരേശന്‍, എസ്.ബേബി, ട്രഷറര്‍ എ. വിജയന്‍, സോമന്‍, മഹിളാവിഭാഗം പ്രസിഡന്റ് കാഞ്ചനാ സുദര്‍ശനന്‍, സെക്രട്ടറി രജിതാ രാജേന്ദ്രന്‍, ലക്ഷ്മി ഹരിഹരന്‍, സുലേഖ ദാമോദരന്‍, അഡ്വ.പി.എസ്. നന്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments ()