|
Loading Weather...
Follow Us:
BREAKING

നഗരത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

നഗരത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം
നഗരസഭ സ്ഥാപിച്ച ശുചിമുറി

എസ്. സതീഷ്കുമാർ

വൈക്കം: ലക്ഷങ്ങൾ മുടക്കി നഗരസഭ സ്ഥാപിച്ച നഗരത്തിലെ ശുചിമുറികളിലെ ഉപകരണങ്ങൾ നശിപ്പിച്ച നിലയിൽ. കായലോര ബീച്ചിലും നഗര ഹൃദയത്തിൽ അന്ധകാരത്തോടിന് സമീപവും സ്ഥാപിച്ചിരിക്കുന്ന ശുചിമുറികളുടെ പൈപ്പുകളും ഫ്ലഷുകളും ആണ് സാമൂഹ്യ വിരുദ്ധർ അടിച്ച് തകർത്തിരിക്കുന്നത്.

0:00
/1:13

അന്ധകാരത്തോടിന് സമീപത്തെ ശുചിമുറി ഉപയോഗിക്കാനാവാത്ത വിധം മലിനമാക്കിയിട്ടുമുണ്ട്. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് മാസങ്ങൾക്ക് മുമ്പ് 4 സ്ഥലങ്ങളിലായി 11 ലക്ഷത്തിലധികം രൂപ മുടക്കി നഗരസഭ ശുചിമുറികൾ സ്ഥാപിച്ചത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായുള്ള രണ്ട് മുറികളായുള്ള ശുചിമുറി സംവിധാനമാണ് നാലിടങ്ങളിലായി സ്ഥാപിച്ചിരുന്നത്. ബീച്ചിലെ ശുചിമുറികളിലെ ക്ലോസ്റ്റിലെ ഫ്ലഷ് സംവിധാനത്തിൻ്റെ ഭാഗങ്ങളാണ് കേടുവരുത്തിയിരിക്കുന്നത്. പുരുഷൻമാരുടെ ശുചിമുറിലെ ഫ്ലഷ് ടാങ്കിലെ പൈപ്പ് അടർത്തി മാറ്റിയ നിലയിലാണ്. സ്ത്രീകളുടെ ശുചിമുറിയിലും ഫ്ലഷ് സംവിധാനം പ്രവർത്തിക്കുന്നില്ല. അന്ധകാരതോടിന് സമീപത്തെ ശുചിമുറിയിലാകട്ടെ കയറാനാവാത്ത സ്ഥിതിയിലാണ് ക്ലോസെറ്റാകെ മലിനപ്പെടുത്തി ഫ്ലഷ് ടാങ്ക് അടിച്ച് തകർത്തിരിക്കുകയാണ്. വാതിലുകളടക്കം തകർത്തത് നഗരസഭ മാറ്റി വച്ചിട്ടും വീണ്ടും സാമൂഹ്യ വിരുദ്ധർ ഉപകരണങ്ങൾ തകർക്കുകയും ടാപ്പുകളും പൈപ്പുകളും ഊരി കടത്തുകയും ചെയ്യുന്ന സ്ഥിതിയാണ്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും നാട്ടുകാർക്കും നഗരത്തിലെത്തുന്നവർക്കും പ്രയോജനപ്പെടേണ്ട ശുചിമുറികൾ വൃത്തിയാക്കി ഉപയോഗിക്കാൻ കഴിയുന്ന സ്ഥിതിയിലാക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.