Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

കായലിലെ ജലനിരപ്പ് താഴുന്നു: ബോട്ട് സർവ്വീസ് ദുഷ്കരം

കായലിലെ ജലനിരപ്പ് താഴുന്നു: ബോട്ട് സർവ്വീസ് ദുഷ്കരം
വൈക്കം ബോട്ട് ജെട്ടിക്ക് സമീപം കായലിൽ രൂപപ്പെട്ട മൺതിട്ട

വൈക്കം: വേമ്പനാട്ട് കായലിലെ ജലനിരപ്പ് താഴുന്നു. ബോട്ട് സർവ്വീസ് ദുഷ്കരമായി. കായലിലെ ജലനിരപ്പ് അമിതമായി താഴുന്നത്  വൈക്കം - തവണക്കടവ് ബോട്ട് സർവ്വീസിനെ പ്രതികൂലമായി ബാധിക്കുകുകയാണ്. ബോട്ടുകൾ സർവ്വീസ് നടത്തുന്ന കായലിൻ്റെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് താഴ്ന്ന് മൺതിട്ടകൾ രൂപപ്പെടുന്നു. ഈ മൺതിട്ടകളിൽ തട്ടി ബോട്ടുകളുടെ യന്ത്രഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുക പതിവായി. ഇത് അപകടങ്ങൾക്ക് സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അടിയന്തിരമായി മൺതിട്ടകൾ ഡ്രജ്ജ് ചെയ്ത് നീക്കി ബോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. ദിവസേന നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വൈക്കം - തവണക്കടവ് ബോട്ട് സർവ്വീസ് സുരക്ഷിതവും സുഗമവുമാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സുരേഷ്ബാബു ആവശ്യപ്പെട്ടു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും