Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

മാലിന്യ നിർമ്മാർജ്ജന പദ്ധതികളുമായി നഗരസഭ

മാലിന്യ നിർമ്മാർജ്ജന പദ്ധതികളുമായി  നഗരസഭ

വൈക്കം:  നഗരസഭയുടെ വിവിധ മേഖലകളിൽ മാലിന്യ നിർമ്മാർജ്ജനമുൾപ്പെടെ ഒട്ടനവധി വികസന പദ്ധതികളാണ് വൈക്കം നഗരസഭയുടെ പുതിയ ഭരണസമിതി നടപ്പിലാക്കുവാൻ പോകുന്നതെന്ന് ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അറിയിച്ചു. അതിന്റെ പ്രാരംഭ നടപടിയായി കഴിഞ്ഞ 9ാം തീയതി ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൻ്റെ തീരുമാനപ്രകാരം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി  അന്ധകാരത്തോടുൾപ്പെടെ നഗരത്തിലെ മാലിന്യം നിറഞ്ഞു കിടക്കുന്ന വിവിധ തോടുകൾ മാലിന്യമുക്തമാക്കുന്ന പ്രവൃത്തികൾ ഉടൻ തന്നെ ആരംഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഉത്തരവു പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള സ്പെഷ്യൽ ടീമിൻ്റെ ശുചീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പെഷ്യൽ ടീമിൻ്റെ പരിശോധയിൽ കെ.വി. കനാൽ, അന്ധകാരതോട് എന്നിവടങ്ങളിൽ കോളിഫോം ബാക്ടീരിയയുടെ അളവു കൂടുതലാണെന്നും വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഈ തോടുകളിലേക്ക് തള്ളുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. നഗരസഭ കൗൺസിൽ യോഗത്തിലും ഈ വിഷയം ചർച്ചക്കു വന്നതാണ്. സർക്കാർ നിർദ്ദേശപ്രകാരം ഇപ്പോൾ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  വീണ്ടും ഈ പ്രവണത തുടർന്നാൽ അത്തരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊതുജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള വഴിയോര കച്ചവടം നിയന്ത്രിക്കുമെന്നും ഇതിനായി ട്രേഡ് യൂണിയൻ പ്രതിനിധികൾ, വ്യാപരികൾ റസിഡൻഷ്യൽ അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവരുടെ യോഗം ഉടൻ വിളിച്ചു കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.  ബീച്ചിൽ തൊഴിലുറപ്പു തൊഴിലാളികളുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും അതോടൊപ്പം തന്നെ ടൂറിസ്റ്റുകളെ വൈക്കത്തേക്ക് ആകർഷിക്കുന്ന തരത്തിൽ വൈക്കം ബീച്ചിലും പരിസര പ്രദേശങ്ങളിലും ഒട്ടനവധി വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും