നിറപുത്തരി

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷിച്ചു. ഒരുക്കിയ കതിർ കറ്റകൾ വ്യാഘ്രപാദത്തറയിൽ എത്തിച്ച് നിശ്ചയിച്ച മുഹുർത്തത്തിൽ മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോധർ, ജീവേശ്, കീഴ്ശാന്തിമാരായ എറാഞ്ചേരി ദേവൻ കൊളായി ശങ്കരൻ നമ്പൂതിരി, വടശേരി ഹരി, വടശ്ശേരി അനിയൻ നമ്പൂതിരി എന്നിവർ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തി.നിറപുത്തരിക്ക് ആവശ്യമായ കതിരുകൾ തമിഴ് നാട്ടിൽ നിന്നുമാണ് കൊണ്ടുവന്നത്. ഇല്ലി, നെല്ലി, ചൂണ്ട, കടലാടി , ആൽ, മാവ്, പ്ലാവ്,ഇലഞ്ഞി, വെള്ളിപ്പാല, കരി കൊടി എന്നി ഇലകളോടപ്പം ചേർ ഒരുക്കിയ കതിർ ക്കറ്റക്കൾ വ്യാഘ്രപാദ തറയിൽ എത്തിച്ച് ആചാരപ്രകാരം നാളികേരം രണ്ടായി പകുത്ത് വിശേഷാൽ ചടങ്ങുകൾക്ക് ശേഷം മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി നിറകതിർ വെള്ളി ഉരുളിയിലാക്കി ശിരസ്സിലേറ്റി ഇടതു കൈയിൽ എടുത്ത മണി കിലുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ശ്രീ കോവിലിനു മുന്നിലുള്ള മണ്ഡപത്തിലെ ത്തിച്ചു. ഇവിടെ ഇല്ലം നിറ, വല്ലംനിറ മന്ത്രങ്ങളോടെ വീണ്ടും പൂജകൾ നടത്തി. വൈക്ക ത്തപ്പന്റെ ശ്രീ കോവിലിലും ഉപദേവത മാരുടെ ശ്രീ കോവിലിലും നിറയും പുത്തരിയും സമർപ്പിച്ച ശേഷം ഭക്തർക്ക് പ്രസാദമായി നല്കി. ഏകദേശം പതിനായിരം കതിരുകളാണ് തയ്യാറാക്കായത്. നിറപുത്തരി നാളിൽ പുന്നെല്ലു കൊണ്ടുള്ള നിവേദ്യവും നടന്നു. നിറയും പുത്തരിയും പ്രമാണിച്ച് ക്ഷേത്ര നട ഉച്ച പൂജക്ക് ശേഷം രാവിലെ 8ന് അടച്ച് പ്രാതൽ വഴിപാടും നടത്തി. നിറയും പുത്തരി നാളിൽ ഉപദേശക സമിതി അംഗം ഓമന മുരളിധരൻ കതിർ കറ്റകൾ കൊടിമര ചുവട്ടിൽ സമർപ്പിച്ചു.