🔴 BREAKING..

നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിൽ ഇടിച്ചു കാർപൂർണ്ണമായും തകർന്നെങ്കിലും കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിൽ ഇടിച്ചു  കാർപൂർണ്ണമായും തകർന്നെങ്കിലും കാർ ഡ്രൈവർ അത്ഭുതകരമായി  രക്ഷപ്പെട്ടു
ടോൾ പാലാംകടവ് റോഡിൽ ചാണി പാടത്തിന് സമീപം നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിൽ ഇടിച്ചുണ്ടായ അപകടം

തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിൽ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ മതിലിൻ്റെ പില്ലറും ഗേറ്റും തകർന്നു. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നെങ്കിലും കാർ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി  രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ടോൾ പാലാംകടവ് റോഡിൽ ചാണി പാടത്തിന് സമീപമാണ് അപകടം.എറണാകുളത്തുനിന്നും  മറവൻതുരുത്ത് ഭാഗത്തേക്ക് വരികയായിരുന്ന ചുങ്കം സ്വദേശിയായ യുവാവ്  സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മറവൻതുരുത്ത് ബബിത മൻസിൽ അബ്ദുൽ ഖാദറിന്റെ മതിലിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്