Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ഓഫീസ് ഉദ്ഘാടനവും വാർഷിക പൊതുയോഗവും

ഓഫീസ് ഉദ്ഘാടനവും വാർഷിക പൊതുയോഗവും

ഇടവട്ടം: ഇടവട്ടം 891-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൻ്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും വാർഷിക പൊതുയോഗവും ഞായറാഴ്‌ച രാവിലെ 10 ന് നടക്കും. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്യും.

കരയോഗം പ്രസിഡൻ്റ് കെ. ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജി. ഗോപകുമാർ പീച്ചാത്ര, താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, യൂണിയൻ ഭാരവാഹികളായ പി. വേണുഗോപാൽ, എസ്. മുരുകേഷ്, എൻ. മധു , കെ.എൻ. നാരായണൻ നായർ, പി.എസ്. വേണുഗോപാലൻ നായർ, കെ. വിജയലക്ഷ്മി, ശ്രീകല ദിലീപ്, കെ. കൃഷ്‌ണകുമാരി, മായാ ദേവി, കരയോഗം വൈസ് പ്രസിഡൻ്റ് ജി പത്‌മകുമാർ,
ജോ. സെക്രട്ടറി എം. ജയകുമാർ,
ട്രഷറർ രഞ്ജിത രാജേഷ് തുടങ്ങിയവർ പ്രസംഗിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും