ഞാറ്റുവേല ചന്ത

വൈക്കം: നഗരസഭയുടേയും, കൃഷിഭവന്റേയും നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും, ആത്മാ കോട്ടയത്തിന്റെ കർഷക പരിശീലന പരിപാടിയും വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടത്തി. പച്ചക്കറി തൈകളുടെ വിതരണം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് വൈക്കം അഗ്രിക്കേഷൻ സെന്റർ സെക്രട്ടറി കെ.വി. പവിത്രന് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസർ ജോജോസ് പദ്ധതി വിശദീകരണം നടത്തി. ആത്മാ പ്രോജക്ട് ഡയറക്ടർ മിനി ജോർജ് ആത്മ വൈബയോ ഗ്രൂപ്പ് പ്രസിഡന്റ് കെ.പി. വേണുഗോപാലിനെ ആദരിച്ചു. എൻ. അയ്യപ്പൻ, ബിന്ദു ഷാജി, സിന്ധു സജീവൻ, കെ.ബി. ഗിരിജാകുമാരി, രാധിക ശ്യാം, രേണുക രതീഷ്, രാജശ്രീ വേണുഗോപാൽ, മോഹനകുമാരി, ആർ. സന്തോഷ്, വി.വി. സിജി, ആശ കുര്യൻ, നിമിഷ കുര്യൻ എന്നിവർ പ്രസംഗിച്ചു.