ഓഫീസ് ഉദ്ഘാടനം ചെയ്തു
വൈക്കം: വൈക്കം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യെസ് ടെക് സിസ്റ്റംസിൻ്റെ 20ാം വാർഷികവും മുളക്കുളം പെരുവയിൽ ആരംഭിച്ച പുതിയ ഓഫീസിൻ്റെ ഉദ്ഘാടനവും നടത്തി. മുളക്കുളം പഞ്ചായത്ത് അംഗം കെ.ആർ. സജീവൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുളക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സുരേഷ് ഓഫീസ് ഉദ്ഘാടനം ചെയ്തു. പെരുവ വ്യാപാരി വ്യവസായി ഏകോപനസമിതി പെരുവ യൂണിറ്റ് പ്രസിഡൻ്റ് രാജുമോൻ പഴയമ്പള്ളി, പാർട്ട്ണേഴ്‌സായ മനോജ്കുമാർ കേശവൻനായർ, സി.അഹല്യ, യു. സെമീർ തുടങ്ങിയവർ പങ്കെടുത്തു.
Comments ()