ഓണം ബംബർ സമ്മാന തുക കൂട്ടി
എസ്. സതീഷ്കുമാർ
വൈക്കം: ഓണം ബംബർ സമ്മാന തുക കൂട്ടി. ടിക്കറ്റ് വിലയിൽ മാറ്റമില്ല. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാന തുക വർധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാനത്തുക 30 കോടിയാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മൂന്നാം സമ്മാനക്കാർ നിരാശപ്പെടണം. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കിയാണ് സമ്മാനഘടനയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. ടിക്കറ്റ് വിലയിൽ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണേ...

90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആവശ്യകത അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് : TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരിയലുകളിലാവും പുറത്തിറക്കുക.
ഒന്നാം സമ്മാനം: 30 കോടി രൂപ.
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)
അപ്പോൾ ഓണംബംബർ എടുക്കാല്ലേ ...
Comments ()