ഓർമ്മയായത് വൈക്കത്തിൻ്റെ മരുമകൻ

വൈക്കം: വൈക്കത്തിന് നഷ്ടമായത് പ്രതിഭാധനനായ മറ്റൊരു മരുമകനെ കൂടി. വൈക്കംകാരനായ അഭിഭാഷകനും
മുൻ മന്ത്രിയുമായിരുന്ന വി മാധവൻ്റെ മകൾ എൻ. രത്നമ്മയെയാണ് സാനുമാസ്റ്റർ വിവാഹം കഴിച്ചത്. വൈക്കം മഹാദേവക്ഷേത്രത്തിന് സമീപത്തെ കാലാക്കൽ റോഡിലാണ് മാധവൻ വക്കീലിൻ്റെ വീട്. രത്നമ്മയും സഹോദരങ്ങളും ജനിച്ചുവളർന്ന വീട് ഇപ്പോഴും അങ്ങനെ തന്നെയുണ്ട്.ഇവിടെ ഇപ്പോൾ മാധവൻവക്കീലിൻ്റെ മകൻ്റെ മകൻ പരേതനായ ബിനോയിയുടെ (ഐശ്വര്യ എൻ്റർപ്രൈസസ് ഉടമ) കുടുംബമാണ് താമസം. വൈക്കത്ത് പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോഴും വൈക്കം വഴി മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴുമെല്ലാം സാനുമാസ്റ്റർ ഭാര്യാഗൃഹം സന്ദർശിച്ചിരുന്നു. അവസാനമായി ഇവിടെ വന്നുപോയിട്ടും ഏറെക്കാലമായില്ല.
മഹാകവി പാലാ നാരായണൻ നായരാണ് വൈക്കത്തിൻ്റെ മരുമകനായെത്തിയ മറ്റൊരു പ്രമുഖൻ.