ഓണത്തിന് ഒരു കുട്ടപ്പൂവ്

വൈക്കം: വൈക്കം കൃഷിഭവനും സംസ്ഥാനജലഗതാഗത വകുപ്പ് വൈക്കം സ്റ്റേഷനിലെ ജീവനക്കാരുടെ കൂട്ടായ്മയായ വെൽഫെയർ കമ്മറ്റിയും സംയുക്തമായി ഓണത്തിന് ഒരു കുട്ടപ്പൂവ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ബോട്ട് ജെട്ടിയിലെ കാടുപിടിച്ചു കിടന്ന പരിസരം ജീവനക്കാർ വെട്ടിത്തെളിച്ച് പദ്ധതിക്ക് അനയോജ്യമാക്കിയെടുത്തു. കൃഷി ഓഫീസർ മെയ്സൺ മുരളിയും ജലഗതാഗതവകുപ്പ് സ്റ്റേഷൻമാസ്റ്റർ വി എ സലിമും ചേർന്ന് ബന്ദിപ്പൂത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുന്നൂറോളം തൈകൾ ജലഗതാഗത വകുപ്പിലെ ജീവനക്കാർ നട്ടു. കൃഷി ഉദ്യോഗസ്ഥരായ സിജി വി വി, ആശാ കുര്യൻ നിമിഷ കുര്യൻ, രമ്യ, ജലഗതാഗത വകുപ്പ് ജീവനക്കാരായ ഇ സി രതീഷ്, റ്റി എസ് സുരേഷ്ബാബു, കെ ആർ രാജേഷ് , സി കെ അനീഷ് , ജിഗ്‌നേഷ് , വിമോജ് തുടങ്ങിയവർ നേതൃത്വം നൽകി.