ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം ഒടിഞ്ഞു വീണു
എസ്. സതീഷ്കുമാർ
വെച്ചൂർ: വെച്ചൂർ ഔട്ട് പോസ്റ്റിന് സമീപം ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം ഒടിഞ്ഞ് വീണു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മഴക്ക് മുമ്പായി ഉണ്ടായ ശക്തമായ കാറ്റിലാണ് അപകടമുണ്ടായത്. വൈക്കത്ത് പല പ്രദേശങ്ങളിലും ശക്തമായ കാറ്റുണ്ടായി. പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞ് വീണിട്ടുണ്ട്. വൈക്കം നഗരത്തിൽ ഒരു മണിക്കൂർ ആയി വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ് മഴ തുടങ്ങിയതോടെയാണ് വൈദ്യുതി തടസപ്പെട്ടത്.
Comments ()