ഒരുമയോടെ ഒന്നായി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ മത്സരം നടത്തി
വൈക്കം: ഒരുമയോടെ ഒന്നായി വിഷയത്തെ ആസ്പദമാക്കി വൈക്കം ലയണ്‍സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്കായി വൈക്കം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ പോസ്റ്റര്‍ മത്സരം പ്രസിഡന്റ് ബി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മനസ്സിലുദിച്ച പ്രകൃതി സൗന്ദര്യവും മറ്റു വിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് മത്സരം നടത്തിയത്. ക്ലബ്ബ് സെക്രട്ടറി പി.എന്‍. രാധാകൃഷ്ണന്‍, മാത്യൂ ജോസഫ് കോടാലിച്ചിറ, സ്‌കൂള്‍ ഹെഡ്മിസ്റ്റര്‍ ടി.ആര്‍. ഓമന, അധ്യാപകരായ എം.സി. ശാലിനി, ബിന്‍സിയ മജീദ്, കെ.ജെ. ജിഷ എന്നിവര്‍ നേതൃത്ത്വം നല്‍കി.