പാലിയേക്കര ടോള്‍ പ്ലാസയില്‍ നടന്നത് കൊള്ള; ആശ്വാസമായി കോടതി ഉത്തരവ്

ഗതാഗതകുരുക്കിനാല്‍ ജനജീവിതം ദുരിത പൂര്‍ണമായ ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പിരിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാല് അഴ്ചക്കാലത്തേക്ക് ടോള്‍ പിരിവ് തടഞ്ഞത്.
ഇടപ്പള്ള മുതല്‍ പാലക്കാട് വരെയുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിന് പാലിയേക്കരയിലും വടക്കുഞ്ചേരിയിലുമടക്കം രണ്ടിടങ്ങളില്‍ ടോള്‍ കൊടുക്കണം. എന്നാല്‍ ടോള്‍ പിരിക്കുമ്പോള്‍ നടപ്പാക്കേണ്ട സൗകര്യങ്ങളൊന്നും ടോള്‍ കമ്പനി നടപ്പാക്കാതെ വന്നതോടെ ദേശീയപാത ജനജീവിതത്തെ തകിടം മറിച്ചു. അടിപ്പാത നിര്‍മാണ പ്രവര്‍നങ്ങള്‍ അനന്തമായി നീണ്ടുപോവാന്‍ തുടങ്ങിയതോടെ ഇതുവഴി കടന്നുപോവുന്ന വാഹനങ്ങള്‍ മണിക്കൂറുകളോളം കരുരുക്കില്‍ അകപ്പെട്ട് യാത്രക്കാര്‍ ദുരിതത്തിലാവുന്നത് പതിവായി. മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കുന്ന വാഹനങ്ങല്‍ ദേശീയ പാതയില്‍ പാലിയേക്കര ടോളില്‍ വന്‍ തുക ടോള്‍ നല്‍കാനായി ഏറെനേരം ടോള്‍പ്ലാസയില്‍ കരുക്കില്‍ കിടക്കേണ്ട ഗതികേടിലാണ്. ടോള്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പാലിയേക്കരയിലെ ടോള്‍ കമ്പനി ടോള്‍ പിരിച്ചുകൊണ്ടിരുന്നത്.