Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

പാലാ നഗരസഭയിൽ ഭരണ പ്രതിസന്ധി

പാലാ നഗരസഭയിൽ ഭരണ പ്രതിസന്ധി

പാലാ: നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്‌മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് കൗൺസിലർമാർ. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കി. പ്രമേയം ജില്ലാനേതൃത്വത്തിനു അയക്കും. ഒരുതരത്തിലും സ്വതന്ത്ര കൂട്ടായ്‌മയുമായി ഒത്തുപോകാൻ കഴിയില്ലെന്നാണ് കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട്. മാണി ഗ്രൂപ്പുമായും സഹകരിക്കില്ല എന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.

പാലാ കൊട്ടാരമറ്റം സ്റ്റാൻ്റ് ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് തർക്കത്തിലേക്ക് എത്തിയത്. കോൺഗ്രസിനെ അപമാനിക്കുന്ന നടപടിയാണ് സ്വതന്ത്ര കൂട്ടായ്മയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് കൗൺസിലർമാരുടെ ആരോപണം. ഭൂരിപക്ഷമുണ്ടാകാതിരിക്കാൻ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നെന്നും കോൺഗ്രസ് ആരോപിക്കുന്നു.

അധ്യക്ഷ ദിയ ബിനു, ദിയയുടെ പിതാവ് ബിനു പുളിക്കക്കണ്ടം, ബിനുവിൻ്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് സ്വതന്ത്രകൂട്ടായ്‌മ അംഗങ്ങൾ. യു.ഡി.എഫും ഈ 3 അംഗങ്ങളും ഒരു സ്വതന്ത്രയും ചേരുമ്പോഴാണ് ഭൂരിപക്ഷം. ഇവരിൽ ആരു പിന്തുണ പിൻവലിച്ചാലും ഭരണം വീഴും. ഇങ്ങനെയാണ് കക്ഷിനില: ആകെ സീറ്റുകൾ - 26. എൽഡിഎഫ് - 12, യുഡി-എഫ് - 10, സ്വതന്ത്ര കൂട്ടായ്‌മ -3, സ്വതന്ത്ര -1.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും