|
Loading Weather...
Follow Us:
BREAKING

പെന്‍ഷന്‍കാരെ വഞ്ചിച്ച പിണറായി സര്‍ക്കാരിന് വരുന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നൽകും: എം.പി. വേലായുധന്‍

പെന്‍ഷന്‍കാരെ വഞ്ചിച്ച പിണറായി സര്‍ക്കാരിന് വരുന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നൽകും: എം.പി. വേലായുധന്‍
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 41-ാമത് വൈക്കം നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പെന്‍ഷന്‍ പരിഷ്‌കരണം അട്ടിമറിക്കുകയും, ക്ഷാമാശ്വാസ കുടിശ്ശിക നിഷേധിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന് വരുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കൊടുക്കുവാന്‍ പെന്‍ഷന്‍കാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന്‍ ആഹ്വാന. ചെയതു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ്കുമാര്‍ അധ്യക്ഷഥ വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, കെ.പി.സി.സി. മെമ്പര്‍ മോഹന്‍ ഡി. ബാബു, നിയോജക മണ്ഡലം സെക്രട്ടറി സി. അജയകുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.ഡി. പ്രകാശന്‍, ഗിരിജ ജോജി, ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍, ട്രഷറര്‍ ഗീത ബാബു കാലാക്കല്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഇ.എന്‍. ഹര്‍ഷകുമാര്‍, പി.വി. സുരേന്ദ്രന്‍, എം.കെ. ശ്രീരാമചന്ദ്രന്‍, കെ.ജി. രാജു, ഇടവട്ടം ജയകുമാര്‍, ഒ.എം. വിശ്വംഭരന്‍, വനിതാഫോറം സംസ്ഥാന കമ്മറ്റിയംഗം ലീല അക്കരപ്പാടം, റോജന്‍ മാത്യു, സി. സുരേഷ്‌കുമാര്‍, കെ.എല്‍. സരസ്വതിയമ്മ, കാളികാവ് ശശികുമാര്‍, പി.ആര്‍. ശശിധര കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.