പി.കൃഷ്ണപിളള ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ തീച്ചൂളയിലൂടെ കമ്മ്യൂണിസ്റ്റ് ആദര്‍ശത്തിലേക്ക് എത്തിച്ചേര്‍ന്ന നേതാവ്: സി.കെ ശശിധരന്‍

വൈക്കം: നവോത്ഥാന പോരാട്ടങ്ങളുടെ ഈ ചരിത്രഭൂമിയിലാണ് സഖാവ് പി കൃഷ്ണപിള്ള ജന്മംകൊണ്ടും കര്‍മംകൊണ്ടും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് സിപിഐ സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക സെക്രട്ടറി സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന വൈക്കം കാരയില്‍ പറൂപ്പറമ്പ് പുരയിടത്തില്‍ നടന്ന പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ തീച്ചൂളയിലൂടെയാണ് സഖാവ് കമ്മ്യൂണിസ്റ്റ് ആദര്‍ശത്തിലേക്ക് എത്തിച്ചേര്‍ന്നത്. ജനങ്ങളുടെ ജീവിതദുരിതത്തിന് അറുതികാണാന്‍ ആ തുടക്കം ഒരു കൊടുങ്കാറ്റായി മാറി. ഇന്ന് ജനജീവിതം നാള്‍ക്കുനാള്‍ ദുസ്സഹമാവുകയാണ്. മഹത്തായ നമ്മുടെ ഭരണഘടന പോലും ചോദ്യം ചെയ്യപ്പെടുന്നു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കേന്ദ്ര നയങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ പോലും കാറ്റില്‍പറത്തുന്നു. ഇതിനെല്ലാമായ പോരാട്ടങ്ങളില്‍ കൃഷ്ണപിള്ളയുടെ ഓര്‍മകള്‍ ആവേശം പകരുമെന്ന് സി.കെ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടു പതിറ്റാണ്ടുകൊണ്ട് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രൂപപ്പെടുത്തുന്നതിലും ബഹുജന പ്രസ്ഥാനമാക്കി മാറ്റിയെടുക്കുക എന്ന ദുഷ്‌കരമായ ദൗത്യമാണ് പി കൃഷ്ണപിള്ള നിറവേറ്റിയത്. രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പഠനവിഷയമെന്നും പുതുതലമുറയ്ക്ക് മാതൃകയുമാണ് സഖാവിന്റെ ജീവിതമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍ പറഞ്ഞു.
പറൂപ്പറമ്പ് പുരയിടത്തില്‍ സി.കെ ശശിധരന്‍ ചെങ്കൊടി ഉയര്‍ത്തിയശേഷം പി കൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സമ്മേളനം ആരംഭിച്ചത്.

പി കൃഷ്ണപിള്ള ജനിച്ച പറൂപ്പറമ്പ് വീടിരുന്ന കാരയില്‍ പ്രദേശത്തെ പുരയിടം 2020ല്‍ സിപിഐ വിലയ്ക്ക് വാങ്ങിയിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍ സുശീലന്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ജോണ്‍ വി.ജോസഫ്, ടി.എന്‍ രമേശന്‍, കെ അജിത്ത്, എ.സി ജോസഫ്, ഇ.എന്‍ ദാസപ്പന്‍, പി സുഗതന്‍, എസ് ബിജു, പി.എസ് പുഷ്പമണി, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി പി പ്രദീപ്, എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത്കുമാര്‍, കെ.കെ ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.