Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്
|
Loading Weather...
Follow Us:

പീതവർണ്ണമണിഞ്ഞ് ക്ഷേത്രനഗരി

വൈക്കം: പീതവർണ്ണമണിഞ്ഞ് ക്ഷേത്രനഗരി. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ചതയദിനാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 28ന് രാവിലെ 9ന് ടൗൺ ഗുരുമന്ദിരത്തിൽ ഗുരുപൂജ നടത്തി പതാക ഉയർത്തുന്നതോടെ തിരുജയന്തി ആഘോഷങ്ങൾക്ക് തുടക്കമാകും. യൂണിയനിലെ 55 ശാഖായോഗങ്ങളും പോഷക സംഘടനകളെയും അണിനിരത്തിയുള്ള ചതയദിന മഹാഘോഷയാത്ര  അക്ഷരാർത്ഥത്തിൽ തന്നെ നഗരഹൃദയത്തെ ഭക്തിനിർഭരവും പീതസാഗരവുമാക്കി മാറ്റും. ഉച്ചക്ക് 2 ന് യൂണിയൻ ആസ്ഥാനത്ത് നിന്ന് ചതയദിന ഘോഷയാത്ര ആരംഭിക്കും.

അനൗൺസ്‌മെന്റ് വാഹനങ്ങൾക്കും പഞ്ചവാദ്യത്തിനും പിന്നാലെ ഗുരദേവഛായാചിത്രം വഹിക്കുന്ന റിക്ഷ വലിച്ച് പീതവസ്ത്രധാരികളായ യൂണിയൻ പ്രസിഡന്റ്റ് പി.വി.ബിനേഷും സെക്രട്ടറി എം.പി.സെന്നും നീങ്ങും. തുടർന്ന് മറ്റ് യൂണിയൻ നേതാക്കളും അതിന് പിന്നിലായി വിവിധ ശാഖായോഗങ്ങളുടെ ബാനറുകൾക്ക് പിന്നിൽ ആയിരക്കണക്കിന്  പ്രവർത്തകരും അണിനിരക്കും. വേറിട്ട നിരവധി കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും വിവിധതരം വാദ്യമേളങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകും. 
പടിഞ്ഞാറേ ഗോപുരം, വടക്കേ നട, ടി.കെ.മാധവൻ സ്‌ക്വയർ, കൊച്ചുകവല, ബസ് സ്റ്റാന്റ്, കച്ചേരിക്കവല വഴി ഘോഷയാത്ര സമ്മേളന സ്ഥലമായ ആശ്രമം സ്‌ക്കൂൾ മൈതാനിയിൽ എത്തിച്ചേരും. 3.45 ന് ചതയദിന മഹാസമ്മേളനം ആരംഭിക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.പി.സെൻ സ്വാഗതം പറയും. മന്ത്രി മോൻസ് ജോസഫ് ചതയദിന സന്ദേശം നൽകും. മന്ത്രി എം.ലിജു മെരിറ്റ് അവാർഡുകൾ വിതരണം ചെയ്യും. ഫ്രാൻസിസ് ജോർജ്ജ് എം.പി. മുഖ്യ പ്രസംഗവും മുൻ മന്ത്രി വി.എൻ.വാസവൻ പ്രതിഭകളെ ആദരിക്കലും കെ.ബിനിമോൻ എം.എൽ.എ സമ്മാനദാനവും നടത്തും.

നഗരസഭ അദ്ധ്യക്ഷൻ കെ.ജി.അബ്ദുദുൾ സലാം റാവുത്തർ പ്രസംഗിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ നന്ദി പറയും. യൂത്ത് മൂവ്‌മെന്റ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ചതയദിന മോട്ടോർ സൈക്കിൾ  സൈക്കിൾ റാലി ആശ്രമം സ്‌ക്കൂളിൽ രാവിലെ 10ന് യുണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഫ്ളാഗ് ഓഫ് ചെയ്യും. ബോയ്സ് ഹൈസ്‌ക്കൂൾ, തെക്കേ നട, പടിഞ്ഞാറെ ഗോപുരം, ഗുരുമന്ദിരം, ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി, ടി.കെ.മാധവൻ സ്‌ക്വയർ, വടക്കേ നട, പടിഞ്ഞാറെ നട, കച്ചേരിക്കവല വഴി ആശ്രമം സ്‌ക്കൂളുകളിൽ എത്തിച്ചേരും. തുടർന്ന് ചേരുന്ന ചതയദിന സമ്മേളനം യൂണിയൻ സെക്രട്ടറി എം.പി.സെൻ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എം.മനു അദ്ധ്യക്ഷത വഹിക്കും. വൈക്കം ഡി.വൈ.എസ്.പി കെ.എൻ.രാജേഷ് സമ്മാനദാനവും വൈക്കം എസ്.എച്ച്.ഒ കെ.വി.വൈശാഖ് മുഖ്യ പ്രഭാഷണവും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ ചതയദിന സന്ദേശം നൽകും. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.വിവേക് സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പി.പി.സന്തോഷ്, രാജേഷ് മോഹൻ, ഷീജ സാബു, സിനി പുരുഷോത്തമൻ എന്നിവർ പ്രസംഗിക്കും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രമേഷ്. ആർ. കോക്കാട്ട് സ്വാഗതവും വൈസ് പ്രസിഡന്റ് നന്ദിയും പറയും.  

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും