പഴുതുവള്ളില്‍ ഭഗവതിയ്ക്ക് തിരി ദീപങ്ങള്‍ സമര്‍പ്പിച്ച് ആയിരങ്ങള്‍ നിര്‍വൃതി കൊണ്ടു
വൈക്കം: വൃതശുദ്ധിയോടെ എത്തിയ ആയിരക്കണക്കിന് ഭക്തര്‍ പഴുതുവള്ളില്‍ ഭഗവതിയ്ക്ക് തിരി ദീപങ്ങള്‍ സമര്‍പ്പിച്ചു. പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ കീഴിലുള്ള പഴുതുവള്ളില്‍ ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവത്തിന്റെ പ്രധാന ചടങ്ങാണ് ദേവിയ്ക്ക് തിരിപിടുത്തം. വിവധ മേഖലകളില്‍ നിന്നെത്തിയ ഭക്തര്‍ മണിക്കൂറുകളോളം ക്യൂ നിന്നാണ് തിരിപിടുത്തം ചടങ്ങ് നടത്തിയത്. തിരി ദീപങ്ങളുമായി ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് ആചാരപൂര്‍വ്വം ദേവിയ്ക്ക് സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു. തിരിപിടുത്തത്തിന്റെ ദീപ പ്രകാശനം വൈകിട്ട് 7.00 ന് വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു നിര്‍വ്വഹിച്ചു. തിരിപിടുത്തത്തിനുശേഷം വലിയ കാണിക്ക, വിളക്കിന് എഴുന്നള്ളിപ്പ്, നാടകം, ഗരുഡന്‍ തൂക്കം, ഭഗവതിയ്ക്ക് കളമെഴുത്തും പാട്ടും എന്നിവയും നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 ന് ഉത്സവത്തിലെ സമാപനം കുറിച്ച് വടക്കുപുറത്ത് വലിയ ഗുരുതിയും, അന്നദാനവും നടന്നു. ചടങ്ങുകള്‍ക്ക് പ്രസിഡന്റ് സത്യന്‍ രാഘവന്‍, സെക്രട്ടറി വി.ആര്‍. അഖില്‍, വൈസ് പ്രസിഡന്റ് മനോജ് പൂത്തേയത്ത്, വനിതാ സംഘം പ്രസിഡന്റ് സ്മിത മനോജ്, സെക്രട്ടറി രമാ ബാബു, വൈസ് പ്രസിഡന്റ് കുമാരി വേലപ്പന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണന്‍, സെക്രട്ടറി എം.എസ്. സൂരജ്, വൈസ് പ്രസിഡന്റ് ആര്‍.കെ. രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി.