Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കേരളം നാളെ പോളിങ് ബൂത്തിൽ ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

കേരളം നാളെ പോളിങ് ബൂത്തിൽ ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

കോട്ടയം: രാഷ്ട്രീയ കേരളത്തിന്റെ ഹൃദയമിടിപ്പേറ്റുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. പ്രചാരണ പോരാട്ടത്തിന്റെ ആവേശം മാനം മുട്ടെ ഉയര്‍ത്തിയ കലാശക്കൊട്ടോടെ പരസ്യപ്രചാരണത്തിന് സമാപ്തി. കേരളത്തിന് ഇന്ന് മനസൊരുക്കത്തിന്റെ ഇടവേള. നാളെ രാവിലെ ഏഴുമണി മുതല്‍ പോളിങ് ബൂത്തിലേക്ക്. വോട്ടുറപ്പിക്കുന്നതിനുള്ള അവസാന വട്ട അണിയറനീക്കങ്ങളിലാണ് മുന്നണികള്‍. നാളെ രാവിലെ ഏഴ് മണിമുതല്‍ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. വിവിധ മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടവകാശം വിനിയോഗിക്കുന്നതിനായി നാളെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളി വോട്ടര്‍മാര്‍ക്കും ശമ്പളത്തോട് കൂടിയ അവധിക്കായി വിവിധ സംസ്ഥാനങ്ങള്‍ക്കായി കത്തയച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. വേനല്‍ ചൂട് കണക്കിലെടുത്ത് ബൂത്തുകളില്‍ ഫാന്‍, കുടിവെള്ളം ഉള്‍പ്പടെയുള്ള സൗകര്യം ഒരുക്കും. കൂടുതല്‍ ഇരിപ്പിടങ്ങളും സജ്ജമാക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും