പോറ്റി വാ തുറന്നാൽ പലരും ജയിലിലാകും അതുകൊണ്ടാണ് പോറ്റിയെ അറസ്റ്റു ചെയ്യാതിരുന്നത്: തിരുവഞ്ചൂർ രാധാകൃഷ്ണൻ
വൈക്കം: കേരളത്തിലെ കോ-ഓപ്പറേറ്റിവ് ബാങ്കുകൾ മുഴുവൻ കൊള്ളയടിച്ച ആളെത്തന്നെ ദേവസ്വം ബോർഡ് മന്ത്രിയാക്കിയത് ചില പ്രത്യേക ലക്ഷ്യങ്ങളോടുകൂടി ആയിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് കോൺഗ്രസ് രാഷ്ട്രിയ കാര്യസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആരോപിച്ചു. വൈക്കം ദേവസ്വം കമ്മീഷണർ ഓഫീസിനു മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്‌തജനങ്ങൾ അയ്യപ്പന് വഴിപാടായി സമർപ്പിച്ച കാഴ്ചസ്വർണ്ണം തട്ടിയെടുത്തതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷണം നടത്തുന്നതിൽ അർഥമില്ല എന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യാഗ്രഹ സ്മാരകത്തിലുള്ള ഗാന്ധി പ്രതിമയുടെ മുന്നിൽ നിന്നും ആരംഭിച്ച ബഹുജനമാർച്ചിന് ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, ബ്ലോക്ക് പ്രസിഡൻ്റ്മാമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം മോഹൻ ഡി ബാബു, ഡി.സി.സി സെക്രട്ടറിമാരായ അബ്ദുൾ സലാം റാവുത്തർ, അഡ്വ. എ സനീഷ് കുമാർ, പി.വി. പ്രസാദ്, ജയ് ജോൺ പേരയിൽ, യു.ഡി.എഫ് കൺവീനർ ബി.അനിൽകുമാർ, അഡ്വ. പി.പി. സിബിച്ചൻ, ചെയർപേഴ്സൺ പ്രീത രാജേഷ്, വിജയമ്മ ബാബു,ജോൺ തറപ്പേൽ, ഷിജ ഹരിദാസ്, പി.ടി.സുഭാഷ്, കെ.കെ. കൃഷ്ണകുമാർ, കെ. സുരേഷ് കുമാർ, ശീതു ശശിധരൻ, കെ.കെ. സചിവോത്തമൻ, മനോജ് കുമാർ, എം. ഗോപാലകൃഷ്ണൻ, സോണി സണ്ണി, വി. പോപ്പി, മനോജ് കല്ലറ, പി.ഡി. ജോർജ്, സണ്ണി പോട്ടയിൽ, വി.ടി. ജയിംസ്, വർഗ്ഗീസ് പുത്തൻചിറ, ജോർജ് വർഗ്ഗീസ്, ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, സന്തോഷ് ചക്കനാടൻ, അനിൽകുമാർ, അനൂപ്, മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.