പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി കെ. അജിത്ത്
വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത്. രാവിലെ തലയാഴം പഞ്ചായത്തിലെ വിവിധ മേഖലകളിലെ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥിച്ചു. ഉച്ചക്ക് ശേഷം ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം, വെള്ളൂർ പഞ്ചായത്തിലെ വടകര മേഖലയിലെ വ്യാപാരികളെയും പൊതുജനങ്ങളെയും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.വൈകിട്ട് പാർട്ടി ബൂത്ത് കമ്മറ്റികളിൽ പങ്കെടുത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം നടത്തി. വിവിധ മേഖലകളിലെ പര്യടനത്തിന് സ്ഥാനാർത്ഥിക്കൊപ്പം പി.ആർ രജനി, സുമേഷ് കൊല്ലേരി, പ്രീജു ശശി, സുമേഷ് ടി കെ, വിനോദ് ടി, പി എക്സ് ബാബു, സോനിഷ്, കാസ്ട്രോ, ബിജു പി ടി, എം ആർ ഷാജി, സുജിത, രാധാകൃഷ്‌ണൻ, ബീനീഷ് വടകര, സിപിൻ വടകര എന്നിവരുമുണ്ടായിരുന്നു.
Comments ()