റോഡിനിരുവശവും ടിപ്പർ ലോറികളുടെ അനധികൃത പാർക്കിംഗ്: കാൽനട യാത്ര അസാദ്ധ്യം

തലയോലപ്പറമ്പ്: പ്രധാന റോഡരികിൽ ഇരു വശങ്ങളിലും മണ്ണ് കയറ്റിയ ടിപ്പർ ലോറികൾ അനധികൃതമായി മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത് മൂലം കാൽനട യാത്ര പോലും അസാദ്ധ്യം. തലയോലപ്പറമ്പ് മേഴ്സിക്കവല - കലയത്തുംകുന്ന് റോഡിലാണ് മണ്ണ് കയറ്റിയ ടിപ്പർ ലോറികളുടെ അനധികൃത വാഹന പാർക്കിംഗ്. റോഡിൻ്റെ ഇരുവശങ്ങളിലും നീണ്ട നിരയായി ടിപ്പർ ലോറികൾ ഉൾപ്പടെ പാർക്ക് ചെയ്യുന്നതിനാൽ ചെറുവാഹനങ്ങൾ പോലും ഇത് വഴി കടന്ന് പോകുക ഏറെ പ്രയാസകരമാണ്. തന്മൂലം റോഡിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. പരിസ്ഥിതി ദിന പാസ് ഉപയോഗിച്ച് വലിയ രീതിയിലാണ് ഇവിടെ അനധികൃതമായി മണ്ണെടുപ്പ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.