ആമസോൺ പ്രൈം ഡേ സെയിൽ തുടങ്ങി; ഗാലക്സി S25 അൾട്രയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവ്!
വൈക്കം: ഇന്ത്യയിലെ ഗാഡ്‌ജെറ്റ് ആരാധകർ കാത്തിരുന്ന ആ ഓഫർ പെരുമഴയ്ക്ക് ഒടുവിൽ സമയമായി. ആമസോൺ പ്രൈം ഡേ സെയിൽ (Amazon Prime Day 2026) ജൂലൈ 4 മുതൽ ആരംഭിക്കുകയാണ്. 7 വരെ നീണ്ടുനിൽക്കുന്ന ഈ മൂന്ന് ദിവസത്തെ ഷോപ്പിംഗ് മാമാങ്കത്തിൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പതിവുപോലെ എല്ലാവരുടെയും കണ്ണ് സ്മാർട്ട്ഫോൺ ഡീലുകളിലാണ്.
ബാങ്ക് ഓഫറുകളും സെയിൽ ഡിസ്കൗണ്ടുകളും ഒത്തുചേരുമ്പോൾ ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ഫോണുകൾ എക്കാലത്തെയും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
വിപണിയെ ഞെട്ടിച്ച സാംസങ് ഗാലക്സി S25 അൾട്ര ഡീൽ!
ഈ സെയിലിന്റെ ഏറ്റവും വലിയ ആകർഷണം പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണായ സാംസങ് ഗാലക്സി S25 അൾട്രയ്ക്ക് (Samsung Galaxy S25 Ultra) ലഭിച്ചിരിക്കുന്ന വമ്പിച്ച വിലക്കുറവാണ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ആമസോൺ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ ഗാലക്സി S25 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും, 12GB + 512GB വേരിയന്റിന് 1,41,999 രൂപയും, 12GB + 1TB ടോപ്പ് വേരിയന്റിന് 1,65,999 രൂപയുമായിരുന്നു വില. പിന്നീട് ഇത് 1,09,999 രൂപയായി കുറഞ്ഞു.
എന്നാൽ നാളെ പ്രൈം ഡേ സെയിൽ ആരംഭിക്കുമ്പോൾ ഈ പ്രീമിയം ഫോൺ വെറും 84,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ആമസോൺ വ്യക്തമാക്കുന്നത്. ലോഞ്ച് ചെയ്തപ്പോൾ ഒന്നിരട്ട ലക്ഷത്തിലധികം വിലയുണ്ടായിരുന്ന ഒരു അൾട്രാ മോഡൽ ഫോൺ, 85,000 രൂപയിൽ താഴെ വിലയിൽ കിട്ടുന്നത് സാംസങ് ആരാധകരെ സംബന്ധിച്ച് ഒരു സുവർണ്ണാവസരമാണ്.
കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയതെങ്കിലും, സാംസങ്ങിന്റെ ഏറ്റവും മികച്ച പ്രീമിയം ഫീച്ചറുകളുള്ള ഗാലക്സി S25 അൾട്രയ്ക്ക് ഇന്നും വിപണിയിൽ വലിയ ഡിമാൻഡുണ്ട്. കഴിഞ്ഞ ജൂൺ മാസത്തിൽ ഈ ഫോൺ 90,000 രൂപയ്ക്കടുത്ത് വിലയിലാണ് ആമസോൺ വിറ്റിരുന്നത്. അവിടെ നിന്നാണ് ഇപ്പോൾ വീണ്ടും വില കുത്തനെ കുറച്ചിരിക്കുന്നത്.
മറ്റ് ബ്രാൻഡുകൾക്കും വൻ ഓഫറുകൾ
സാംസങ് ഗാലക്സി S25 അൾട്രയ്ക്ക് പുറമെ, പുത്തൻ ഗാലക്സി S26 സീരീസ് ഫോണുകൾക്കും മറ്റ് സാംസങ് മോഡലുകൾക്കും പ്രൈം ഡേ സെയിലിന്റെ ഭാഗമായി മികച്ച ഡിസ്കൗണ്ടുകൾ ഉണ്ടാകും.
കൂടാതെ വൺപ്ലസ് (OnePlus), ഐക്യൂ (iQOO), ഓപ്പോ (Oppo), റെഡ്മി (Redmi), ഷവോമി (Xiaomi) തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളും വൻ വിലക്കുറവിൽ സെയിലിൽ ലഭ്യമാകും.
ഫ്ലിപ്പ്കാർട്ടിന്റെ 'ഗോട്ട് ഡേ സെയിൽ' മറക്കരുത്!
ആമസോണിന് കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടും ജൂലൈ 4 മുതൽ 'ഗോട്ട് ഡേ സെയിൽ' (GOAT Day Sale) ആരംഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ഒരു പുതിയ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഒരേസമയം ആമസോണിലെയും ഫ്ലിപ്പ്കാർട്ടിലെയും ഓഫറുകൾ താരതമ്യം ചെയ്ത് നോക്കുന്നത് ഏറ്റവും മികച്ച ഡീൽ തിരഞ്ഞെടുക്കാൻ സഹായിക്കും.
നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന പ്രീമിയം ഫോൺ സ്വന്തമാക്കാൻ നാളെ മുതൽ ഷോപ്പിംഗ് സൈറ്റുകൾ സന്ദർശിക്കാൻ മറക്കേണ്ട!
Comments ()