സ്ക്കൂളിന് പ്രൊജക്ടർ നൽകി
വൈക്കം: തെക്കേനട ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളുടെ പഠനത്തിനായി പ്രൊജക്റ്റർ നൽകി എമർജിംഗ് വൈക്കവും പൂർവ്വ വിദ്യാർത്ഥികളും. അദ്ധ്യാപകരുടെ ആവശ്യം പരിഗണിച്ചാണ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് പ്രൊജക്ടർ വാങ്ങി നൽകാൻ തീരുമാനിച്ചത്.

പൂർവ്വ വിദ്യാർത്ഥികളും എമർജിംഗ് വൈക്കവും സമാഹരിച്ച അധിക തുക മറ്റൊരു പ്രൊജക്ടർ കൂടി വാങ്ങുന്നതിലേക്കായി സ്കൂളിന് നൽകി. തുടർന്ന് ലഹരിക്ക് എതിരെ എമർജിംഗ് വൈക്കം നിർമ്മിച്ച തിരികെ, ഹോപ്പ് എന്നീ ഹൃസ്വ ചിത്രങ്ങൾ പ്രൊജക്ടറിൽ വിദ്യാർത്ഥികൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് മനോജ് അദ്ധ്യക്ഷനായി. എമർജിംഗ് വൈക്കം ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ് പ്രൊജക്ടറും തുകയും സ്കൂൾ പ്രിൻസിപ്പൽ സിനിക്ക് കൈമാറി. എസ്.എം.സി ചെയർമാൻ കെ.പി ഹരി, സ്കൂൾ അധ്യാപിക നിഷ അനൂപ്, എമർജിംഗ് ഗ്രൂപ്പ് അംഗങ്ങളായ എം. സിനാജ്, സുമേഷ് എം.ആർ., അനീഷ് ടി.ആർ, വിനോദ് വൈക്കം, സിനിമോൾ ടി,
മൃദുല, സജിത മനോജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments ()